ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വമ്പന്മാരായ ആമസോണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. സൈറ്റില്‍ വില്‍ക്കപ്പെടാതെ കിടക്കുന്ന സാധനങ്ങള്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഫുള്‍ഫില്‍മെന്റ് ബൈ ആമസോണ്‍ (എഫ്ബിഎ) എന്ന പദ്ധതിക്കാണ് ആമസോൺ തുടക്കമിടുന്നത്.
ആമസോൺ ഗോഡൗണില്‍ നിന്ന് നേരിട്ടാണ് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത്. തുടക്കത്തില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സെപ്തംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. ചെറിയ കേടുപാടുകള്‍കാരണം ഉപയോക്താക്കള്‍ തിരിച്ചയച്ച ഉല്‍പ്പന്നങ്ങളും ഇതിനായി ഉപയോഗിക്കും.
ആമസോണിന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ വ്യാപാരികള്‍ തീരുമാനിക്കുന്നതോടെയാണ് പദ്ധതിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്.
വ്യാപാരികള്‍ക്ക് ഒഴിവാകാനുള്ള ഓപ്ഷനുമുണ്ട്. ഉപയോഗശൂന്യമായി കിടക്കുന്ന ദശലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ഇതോടെ ആവശ്യക്കാരിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക