ക്രിസ്റ്റണ്‍ സ്റ്റുവാര്‍ട്ട് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് അണ്ടര്‍വാട്ടര്‍. ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തു.
വില്യം യുബാങ്ക് സംവിധാനം ചെയ്ത് ബ്രയാന്‍ ഡഫീല്ഡും ആദം കോസാദും ചേര്‍ന്ന് എഴുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ സാഹസിക ഹൊറര്‍-ത്രില്ലര്‍ ചിത്രമാണിത്.
20th സെഞ്ചുറി ഫോക്സിനായി ചെര്ണിന് എന്റര്‍ടൈന്‍മെന്റ് ഈ ചിത്രം നിര്‍മ്മിക്കുന്നു. വിന്‍സെന്റ് കാസ്സല്‍, ജെസീക്ക ഹെന്‍വിക്, ജോണ്‍ ഗല്ലഘര്‍ ജൂനിയര്‍, മമൂദോ ആതി, ടി.ജെ. മില്ലര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഭൂകമ്പം ഭൂഗര്‍ഭ ലബോറട്ടറിയെ നശിപ്പിച്ചതിനുശേഷം സമുദ്രത്തിൽ ഏഴ് മൈൽ താഴ്ചയിൽ അകപ്പെട്ട അണ്ടര്‍വാട്ടര്‍ ഗവേഷകരുടെ ഒരു സംഘം സുരക്ഷയ്ക്കായി പോരാടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രം 2020 ജാനുവരി പത്തിന് പ്രദര്‍ശനത്തിന് എത്തും. മികച്ച അഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയ്ലറിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക