കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി ആയതിനാല്‍ സംസ്ഥാനത്ത് സെപ്റ്റംബര്‍ രണ്ടാം തിയതി നടക്കേണ്ട ഓണപരീക്ഷ മാറ്റിവച്ചു. ഓണപ്പരീക്ഷ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
സെപ്റ്റംബര്‍ ആറാണ് പുതുക്കിയ പരീക്ഷാ തിയതി. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സെപ്റ്റംബര്‍ രണ്ടിന് സ്കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക