ന്യൂഡൽഹി: അഭിനന്ദനെ പിടികൂടിയ പാക്ക് സൈനികൻ അഹമ്മദ് ഖാനെ ഇന്ത്യൻ സൈന്യം വധിച്ചു. ശനിയാഴ്ചയുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
പാകിസ്താന്റെ വ്യോമാക്രമണത്തെ ധീരമായി ചെറുത്ത വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ആദരിച്ചിരുന്നു.
പാക് സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ സുബേദാറാണ് അഹമ്മദ് ഖാൻ. മുഖസാദൃശ്യത്തിൽ നിന്നുമാണ് അതിർത്തിയിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട പാക് സൈനികൻ അഭിനന്ദനെ പിടികൂടിയ ആളാണെന്ന് സൈന്യം മനസിലാക്കിയതെന്നാണ് റിപ്പോർട്ടറുകൾ.
അതിർത്തിയിൽ തീവ്രവാദികൾക്ക് ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞുകയറാനായി സഹായം ചെയ്യാനായിരുന്നു അഹമ്മദ് ഖാനെ പാക് സൈന്യം നിയോഗിച്ചിരുന്നത്.
ഭീകരർ നുഴഞ്ഞുകയറ്റം നടത്തുമ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാൻ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിയുതിർക്കുന്നതാന് പാകിസ്താന്റെ രീതി. കഴിഞ്ഞ ശനിയാഴ്ച നഖ്യല മേഖലയിൽ ഇത്തരത്തിലുണ്ടായ വെടിവെപ്പിലാണ് ഇടിയാണ് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ അഹമ്മദ് ഖാൻ കൊല്ലപ്പെട്ടതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക