ദുബായ്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍. ചെക്ക് കേസിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് നയിച്ചത്.
യുഎഇയിലെ അജ്മാനിലാണ് അറസ്റ്റിലായത്. ദുബായ് നൈഫ് പൊലീസ് സ്റ്റേഷന് സെല്ലിലാണ് തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോഴുള്ളത്. ഒത്തുതീര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തുകയായിരുന്നു.
ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. 10 മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് പരാതി. യുഎഇ സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക