നടൻ മുകേഷിന്റേതെന്ന പേരിലുള്ള പേജിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായി. മുകേഷ് എം എന്ന പേരിലുള്ള പേജിൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് കമന്റും മറുപടിയും വന്നിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം മുകേഷ് നിൽക്കുന്ന ചിത്രമാണ് പോസ്റ്റു ചെയ്തത്. ഇതിന് താഴെ സിറാജ് ബിൻ ഹംസ എന്നയാൾ ‘കിളവന്മാർ എങ്ങോട്ടാ’ എന്ന കമന്റിട്ടു. ഇതിന് ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ’ എന്നായിരുന്നു മറുപടി.
തുടർന്നാണ് ആളുകൾ ഇത് ഏറ്റെടുത്തത്. അതേസമയം, സംഭവം നിഷേധിച്ച് മുകേഷ് എംഎൽഎ രംഗത്തെത്തി.
ഇപ്പോഴും പോസ്റ്റ് അവിടെ തന്നെയുണ്ടെങ്കിലും കമന്റും അതിന് നൽകിയ മറുപടിയും അപ്രത്യക്ഷമായിരുന്നു.
കമന്റിട്ടയാളുടെ അച്ഛന് മുകേഷ് വിളിച്ചുവെന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഏഴ് മണിക്കൂർ മുൻപിട്ട പോസ്റ്റ് പതിമൂവായിരത്തിലധികം പേർ ലൈക്ക് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് പോസ്റ്റിന് കമന്റിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക