ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖലയായ ചൈനാ ടൗണ്‍ മാളിനടുത്തുള്ള വെയര്‍ഹൗസില്‍ ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായി. വെയര്‍ഹൗസിലെ സാധനങ്ങളും തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വന്‍ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണക്കാനുള്ള ശ്രമം വൈകുന്നേരവും തുടര്‍ന്നുവെന്നാണ് വിവരം.
ഇവിടെ നിന്നുയരുന്ന കറുത്ത പുക വളരെ അകലേയ്ക്ക് പോലും കാണുവാന്‍ സാധിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ഈ ഭാഗങ്ങളിലുള്ള റോഡുകളിലെ ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക