നമ്മിൽ ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ല. കാരണം, രോഗം നമുക്ക് പലവിധത്തിലുള്ള അസൗകര്യങ്ങൾ ഉളവാക്കുന്നെന്നു മാത്രമല്ല അത് ഭാരിച്ച ചെലവും വരുത്തിവെക്കുന്നു. അസുഖം വരുമ്പോൾ നമുക്ക് ഉന്മേഷക്കുറവ് അനുഭവപ്പെടുന്നു. അതിനാൽ, കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല.
മുതിർന്നവർക്കാകട്ടെ, ജോലിചെയ്യാനോ കുടുംബോത്തരവാദിത്വങ്ങൾ നിർവഹിക്കാനോ സാധിക്കുന്നില്ല. മാത്രമല്ല, ആരെങ്കിലും നിങ്ങളെ നോക്കേണ്ടതുണ്ടായിരിക്കാം. കൂടാതെ, വിലകൂടിയ മരുന്നുകളും ചികിത്സയും ഒക്കെ ആവശ്യമായും വന്നേക്കാം.
“പ്രതിരോധമാണ് പ്രതിവിധിയേക്കാൾ മെച്ചം” എന്നൊരു ചൊല്ലുണ്ടെങ്കിലും ചില രോഗങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ല. എന്നിരുന്നാലും മറ്റു ചില രോഗങ്ങളുടെ കാര്യത്തിൽ അതിന്റെ തീവ്രത കുറയ്ക്കാനും രോഗം വരുന്നതിനുമുമ്പേ തടയാൻപോലും നമുക്ക് സാധിച്ചേക്കും. നല്ല ആരോഗ്യം നിലനിറുത്തുന്നതിന് ചെയ്യാനാകുന്ന അഞ്ച് വഴികൾ ചിന്തിക്കാം.
“രോഗം വരാതിരിക്കാനും അത് പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്” കൈ കഴുകുന്നത്. എന്നാൽ, ജലദോഷമോ പനിയോ എളുപ്പത്തിൽ പിടിക്കാൻ അഴുക്കുപുരണ്ട കൈകൾകൊണ്ട് മൂക്കോ കണ്ണോ തിരുമ്മിയാൽ മതിയാകും!
അഴുക്ക് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൈ കൂടെക്കൂടെ കഴുകി വെടിപ്പാക്കുന്നതാണ്. മാത്രമല്ല ന്യുമോണിയ, വയറിളക്കം പോലെയുള്ള ഗുരുതരമായ രോഗങ്ങൾ തടയാനും ശുചിത്വം പാലിക്കുന്നത് സഹായിക്കും. ശുചിത്വക്കുറവ് മൂലമാണ് അഞ്ച് വയസ്സിൽ താഴെയുള്ള 20 ലക്ഷത്തിലധികം കുട്ടികൾ ഓരോ വർഷവും മരണമടയുന്നത്.
എന്തിനേറെ, കൈ വൃത്തിയായി കഴുകുക എന്ന നിസ്സാരമായ കാര്യത്തിന് മാരകമായ എബോളയെപ്പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.നിങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് താഴെപ്പറയുന്ന സാഹചര്യങ്ങളിൽ കൈ നിർബന്ധമായും കഴുകേണ്ടതാണ്.
അതു
കൊണ്ട് കൈ വൃത്തി
യാ
യി കഴുകു
ന്നത് നിസ്സാ
ര
മാ
യി കാണരുത്. പൊതു
ക
ക്കൂ
സു
കൾ ഉപയോ
ഗി
ച്ച
തി
നു ശേഷം മിക്കവ
രും കൈ കഴുകാ
റി
ല്ലെ
ന്ന
താണ് വസ്തുത. ഇനി കഴുകി
യാൽത്തന്നെ അത് വേണ്ടവി
ധ
ത്തി
ല
ല്ല
താ
നും. അങ്ങനെ
യെ
ങ്കിൽ കൈ വൃത്തി
യാ
യി കഴുകു
ന്ന
തിൽ എന്തെല്ലാ
മാണ് ഉൾപ്പെ
ടു
ന്നത്?
- ശുദ്ധമായ വെള്ളത്തിൽ കൈ നനച്ചതിനു ശേഷം സോപ്പ് തേക്കുക.
- സോപ്പ് പതയുന്നതുവരെ കൈകൾ കൂട്ടിത്തിരുമ്മി നഖങ്ങൾ, തള്ളവിരൽ, പുറംകൈ, വിരലുകൾക്കിടയിലെ ഭാഗം എന്നിവ വൃത്തിയാക്കുക.
- കുറഞ്ഞത് 20 സെക്കന്റ് എങ്കിലും ഇങ്ങനെ ചെയ്യുക.
- ശുദ്ധമായ വെള്ളത്തിൽ കഴുകുക.
- വൃത്തിയുള്ള തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കൈ തുടയ്ക്കുക.
ഇതെല്ലാം വളരെ നിസ്സാരമായ കാര്യമാണെന്ന് തോന്നിയേക്കാമെങ്കിലും ഇവയ്ക്ക് രോഗങ്ങൾ അകറ്റിനിറുത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സാധിക്കും.
നല്ല ആരോഗ്യത്തിന് പോഷകാഹാരം കൂടിയേതീരൂ. അതിന്, ആരോഗ്യാവഹവും സമീകൃതവും ആയ ആഹാരക്രമം ആവശ്യമാണ്. അധികം ഭക്ഷണം കഴിക്കരുത്. ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും തുടങ്ങി പല ഇനം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
സംസ്കരിച്ച ഉത്പന്നങ്ങളിൽ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ട്, ബ്രഡ്, അരി, ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ഉത്പന്നങ്ങൾ എന്നിവ തവിടുനീക്കി സംസ്കരിച്ചെടുക്കാത്തവയാണോ എന്ന് പായ്ക്കറ്റ് നോക്കി ഉറപ്പുവരുത്തുക. കോഴിയിറച്ചിയും മറ്റ് മാംസങ്ങളും കുറഞ്ഞ അളവിൽ കഴിക്കുക. എന്നാൽ പ്രോട്ടീൻ ലഭിക്കുന്നതിന് സാധ്യമെങ്കിൽ ആഴ്ചയിൽ രണ്ട് തവണ മീൻ കഴിക്കുക.
പച്ചക്കറികളിൽനിന്നുപോലും പ്രോട്ടീൻ സമൃദ്ധമായ ആഹാരം ചില രാജ്യങ്ങളിൽ ലഭ്യമാണ്.മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണപദാർഥങ്ങൾ വളരെയധികം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും.
മധുരപാനീയങ്ങൾക്കു പകരം വെള്ളം കുടിക്കുക. ഭക്ഷണത്തിനുശേഷം മധുരപദാർഥങ്ങൾ കഴിക്കുന്നതിനു പകരം പഴവർഗങ്ങൾ കഴിക്കാം. സോസേജുകൾ, ഇറച്ചി, വെണ്ണ, കേക്കുകൾ, പാൽക്കട്ടികൾ, ബിസ്ക്കറ്റുകൾ എന്നിങ്ങനെ കൊഴുപ്പു കൂടിയ ഭക്ഷണം കഴിവതും ഒഴിവാക്കുക.
ലോകാ
രോ
ഗ്യ സംഘട
ന
യു
ടെ കണക്കനു
സ
രിച്ച് ദശലക്ഷ
ങ്ങ
ളാണ് ഓരോ വർഷവും ഭക്ഷ്യവി
ഷ
ബാ
ധ
യ്ക്ക് ഇരയാ
കു
ന്നത്. മിക്കവർക്കും രോഗം ഭേദമാ
കാ
റു
ണ്ടെ
ങ്കി
ലും ചിലർ ഇതുമൂ
ലം മരണമ
ട
യു
ന്നു. ഇത് തടയു
ന്ന
തിന് എന്തു ചെയ്യാ
നാ
കും?
- പച്ചക്കറികൾ കൃഷി ചെയ്യുന്നത് വളം ഉപയോഗിച്ചായിരിക്കാം. അതുകൊണ്ട്, അവ പാചകം ചെയ്യുന്നതിനുമുമ്പ് നന്നായി കഴുകുക.
- ഓരോ പ്രാവശ്യവും ഭക്ഷണം തയ്യാർ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കൈ, കറിക്കരിയുന്ന ബോർഡുകൾ, മറ്റ് അടുക്കളസാമഗ്രികൾ, പാത്രങ്ങൾ, അടുക്കളസ്ലാബ് എന്നിവ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.
- ഭക്ഷ്യവസ്തുക്കളിൽനിന്നുള്ള വിഷബാധ ഏൽക്കാതിരിക്കാൻ മുട്ട, ഇറച്ചി, മീൻ തുടങ്ങിയവ എടുത്ത പാത്രങ്ങളും മറ്റ് ഉപകരണങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമെ അവയിൽ മറ്റ് ഭക്ഷണപദാർഥങ്ങൾ എടുക്കാവൂ.
- ഓരോ ഭക്ഷണവും കൃത്യമായ ചൂടിൽ പാകം ചെയ്യുക. പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാർഥങ്ങൾ ഉടൻ കഴിക്കുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് ഫ്രിഡ്ജിൽ വെക്കുക.
- പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാർഥങ്ങൾ രണ്ടു മണിക്കൂറിലധികം പുറത്ത് വെക്കരുത്. പുറത്തെ ചൂട് 32 ഡിഗ്രി സെൽഷ്യസിൽ അധികമാണെങ്കിൽ ഒരു മണിക്കൂറിലധികം പുറത്തു വെച്ചാൽ അത് കളയണം.
- ഊർജസ്വലതയുള്ളവരായിരിക്കുക
ഏത് പ്രായ
ത്തി
ലു
ള്ള
വ
രാ
ണെ
ങ്കി
ലും പതിവാ
യി വ്യായാ
മം ചെയ്യു
ന്നെ
ങ്കിൽ മാത്രമേ നല്ല ആരോ
ഗ്യം നിലനി
റു
ത്താ
നാ
കു
ക
യു
ള്ളൂ. മിക്കവ
രും മതിയായ അളവിൽ വ്യായാ
മം ചെയ്യാ
റില്ല. എന്തു
കൊ
ണ്ടാണ് വ്യായാ
മം പ്രധാ
ന
മാ
യി
രി
ക്കു
ന്നത്? നന്നായി വ്യായാ
മം ചെയ്താൽ:
- നല്ല ഉറക്കം ലഭിക്കും.
- ഊർജസ്വലരായിരിക്കും.
- എല്ലുകൾക്കും പേശികൾക്കും ബലം ലഭിക്കും.
- ശരിയായ ശരീരഭാരം നിലനിറുത്തും.
- വിഷാദം അകറ്റും.
- അകാലമരണം ഒഴിവാക്കാം.
ഏതു തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടണമെന്നുള്ളത് നിങ്ങളുടെ പ്രായവും ആരോഗ്യവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് പുതിയ ഒരു വ്യായാമം തിരഞ്ഞെടുക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
കുട്ടികളും കൗമാരപ്രായത്തിലുള്ളവരും ദിവസേന ഒരു മണിക്കൂർ നേരം നല്ല വ്യായാമം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ് പല വിദഗ്ധരും ശുപാർശ ചെയ്യുന്നത്. പ്രായപൂർത്തിയായവർ ഓരോ ആഴ്ചയിലും മിതമായ അളവിലാണെങ്കിൽ 150 മിനിറ്റും കഠിനമായ അളവിലാണെങ്കിൽ 75 മിനിറ്റും വ്യായാമം ചെയ്യേണ്ടതാണ്.രസകരമായി ചെയ്യാവുന്ന വ്യായാമം തിരഞ്ഞെടുക്കുക.
എത്രമാത്രം ഉറക്കം വേണമെന്നത് ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16 മുതൽ 18 മണിക്കൂർ ഉറങ്ങുമ്പോൾ 1-3 വയസ്സുവരെയുള്ള കുട്ടികൾ 14 മണിക്കൂറും 3-ഉം 4-ഉം വയസ്സുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറും ഉറങ്ങേണ്ടത് ആവശ്യമാണ്. സ്കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9-ഓ 10-ഓ മണിക്കൂറും പ്രായപൂർത്തിയായവർ 7-ഓ 8-ഓ മണിക്കൂറും ഉറങ്ങേണ്ടതാണ്.
അമിതവണ്ണം, വിഷാദം, ഹൃദ്രോഗം, പ്രമേഹം, അപകടങ്ങൾ എന്നിവയ്ക്ക് ഉറക്കക്കുറവ് കാരണമായേക്കാം. ഇത്, മതിയായി ഉറങ്ങേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക