പ്രശസ്ത സംവിധായകന് ജയരാജിന്റെ പുതിയ ചിത്രത്തിൽ കാളിദാസ് നായകനാവുന്നു. ഡല്‍ഹി സ്വദേശിയായ കാര്‍ത്തികയാണ് നായിക.
രൗദ്രം 2018ന് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണ്ണില്‍ ആരംഭിച്ചു.
അഭിനന്ദന് രാമാനുജമാണ് ഛായാഗ്രാഹകന്‍. സംഗീതം നിര്‍വഹിക്കുന്നത് സച്ചിന് ശങ്കര്‍ മന്നത്ത്. രചനയും ജയരാജിന്റേതാണ്. പ്രകൃതി പിക്ചേഴ്സാണ് നിര്‍മ്മാണം.
ഹാപ്പി സര്‍ദാറിന് ശേഷം കാളിദാസ് ചെയ്യുന്ന ചിത്രമാണിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കോട്ടയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക