കലിപൂണ്ട് കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ഓടിച്ചിട്ട് ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
കുഞ്ഞിനെ കാട്ടാന ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന കാണ്ടാമൃഗത്തെയും ഒടുവില്‍ പിടിച്ച് നില്ക്കാന് സാധിക്കാതെ നിസ്സഹായയായി കുഞ്ഞിനൊപ്പം തിരിച്ച് ഓടുന്നതുമാണ് വീഡിയോ.
കാണ്ടാമൃഗവും ആനയും തടാകക്കരയിൽ വിശ്രമിക്കുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ കാണ്ടാമൃഗത്തിന്റെ കുഞ്ഞിന് പരിക്കുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക