തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു. കൊട്ടില സ്വദേശി പി.വി. അനൂപ് ലാല്‍ (33) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 8.30 ന് തളിപ്പറമ്പ് ഏഴാം മൈലിലെ ബസ് സ്റ്റോപ്പിൽ വെച്ചാണ് അപകടം നടന്നത്.
കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന അനൂപ്, രാവിലെ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
കാസര്‍ഗോഡേക്ക് പോകുകയായിരുന്ന കെ. എല്‍.13 എ.ജി 6375 എന്ന രെജിസ്ട്രേഷനിൽ ഉള്ള ധന്യ ബസും അനൂപ് ഓടിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കുവൈത്തില്‍ ജോലി ചെയ്തിരുന്ന അനൂപ് രണ്ട് മാസം മുന്‍പാണ് കണ്ണൂര്‍ മിംസില്‍ ജോലിയില്‍ പ്രവേശിച്ചത്.
കുഞ്ഞപ്പ – സതി ദമ്പതികളുടെ മകനാണ് അനൂപ്.ഭാര്യ-ധന്യ, സഹോദരി-അശ്വതി. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക