ലോകം അനുദിനം സ്മാര്ട്ആയിക്കൊണ്ടിരിക്കുകയാണ്. നിത്യ ജീവിതത്തില്‍ നമ്മള് ഉപയോഗിക്കുന്ന ഡോര്‍ ബെല്‍, ക്ലോക്ക്, സ്പീക്കര്‍, ബള്‍ബ്, ടെലിവിഷന്‍, സ്വിച്ച്, ഫാന്‍ പോലുള്ള ഉപകരണങ്ങള്‍ സ്മാര്‍ട് ആയി മാറിയിട്ടുണ്ട്. ശബ്ദം ഉപയോഗിച്ച് ഇന്ന് പല ഉപകരണങ്ങളും നിയന്ത്രിക്കാം. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അലെക്സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലെയുള്ള സ്മാര്‍ട് അസിസ്റ്റന്റ് സേവനങ്ങള്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
സ്മാര്‍ട് ഹോം സംവിധാനം കെട്ടിപ്പടുക്കാന്‍ അധികം ചിലവൊന്നും വേണ്ടിവരില്ല. നിങ്ങളുടെ കിടപ്പുമുറി മാത്രം സ്മാര്‍ട് ആക്കാനോ? ഏറിപ്പോയാല്‍ 15000 രൂപ. അത്രയും തുകയ്ക്ക് നിങ്ങളുടെ സാധാരണ മുറി ഒരു സ്മാര്‍ട് മുറി ആക്കിയെടുക്കാന്‍ സാധിക്കും.
സ്മാര്‍ട് ഡിസ്പ്ലേ
ഒരു സ്മാര്‍ട് ഹോം ശൃംഖലയ്ക്ക് ആദ്യം വേണ്ടത് ഒരു സ്മാര്‍ട് സ്പീക്കറോ, സ്മാര്‍ട് ഡിസ്പ്ലേയോ ആണ്. ആമസോണിന്റെ എക്കോ ഉപകരണങ്ങളും ഗൂഗിളിന്റെ ഹോം മിനി സ്പീക്കറും വിപണിയിലുണ്ട്. 3999 രൂപയ്ക്കാണ് ഇവയുടെ വില തുടങ്ങുന്നത്. ഇവകൊണ്ട് നിരവധി ഉപയോഗങ്ങള്‍ ഉള്ളതിനാല്‍ ആ തുക നഷ്ടമാവില്ല. എക്കോ സ്പീക്കറുകളിലും, ഗൂഗിള്‍ ഹോം സ്പീക്കറുകളിലും വിലകൂടിയ പതിപ്പുകളുമുണ്ട്. അവയും ഉപയോഗിക്കാവുന്നതാണ്.
സ്മാര്‍ട് ലൈറ്റ്
ഇന്ന് എല്‍ഇഡി ബള്‍ബുകള്‍ ഒരുവിധം എല്ലാ വീടുകളിലും ഉപയോഗിക്കുന്നുണ്ട്. വിലക്കുറവും ഏറെ നാള് ഈടുനില്‍ക്കുന്നവയാണ് എന്നതും അതിന്റെ സവിശേഷതകളാണ്. നിങ്ങളുടെ മുറി സ്മാര്‍ട് ആക്കാന്‍ പഴയ എല്‍ഇഡി ലൈറ്റ് ഒഴിവാക്കി പകരം ഒരു സ്മാര്‍ട് ലൈറ്റ് ഉപയോഗിക്കാം. എന്നാല്‍ സാധാരണ എല്‍ഇഡി ബള്‍ബുകളെ പോലെ വിലകുറഞ്ഞവയല്ല സ്മാര്‍ട് ബള്‍ബുകള്‍ എന്ന് ഓര്‍ക്കുക. വിപ്രോയും സിസ്കയും പുറത്തിറക്കുന്ന 7 വാട്ടിന്റെ സ്മാര്‍ട് ബള്‍ബുകള്‍ക്ക് ഏകദേശം 699 രൂപയോളം വിലയുണ്ട്. ഒമ്പത് വാട്ട് സ്മാര്‍ട് ബള്ബിന് ഏകദേശം 799 രൂപയും വരും. ഷാവോമിയുടെ 999 രൂപ വിലയുള്ള സ്മാര്‍ട് ബള്‍ബും വിപണിയിലുണ്ട്. അലെക്സ ഉപയോഗിച്ചും ഗൂഗിള്‍ അസിസ്റ്റന്റ് വഴിയും ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ആവും എന്നതാണ് ഈ ബള്‍ബുകളുടെ സവിശേഷത. സ്മാര്ട്ബള്ബുകളിലെ പ്രകാശത്തിന്റെ നിറവും തീവ്രതയുമെല്ലാം ഇഷ്ടാനുസരണം മാറ്റാന്‍ സാധിക്കും. അതും ശബ്ദനിര്‍ദേശങ്ങളിലൂടെ.
സ്മാര്‍ട് പ്ലഗുകള്‍
ഏറെ ഉപകാരപ്രദമായ മറ്റൊരു സ്മാര്‍ട് ഉപകരണമാണ് സ്മാര്‍ട് പ്ലഗ്. ഉദാഹരണത്തിന് നിങ്ങളുടെ മുറിയിലെ എസി നേരിട്ട് മുറിയിലുള്ള സാധാരണ സോക്കറ്റില്‍ ബന്ധിപ്പിക്കുന്നതിന് പകരം അതില്‍ ആദ്യം എസി സ്മാര്‍ട് പ്ലഗുമായി ബന്ധിപ്പിച്ച് അത് നിങ്ങളുടെ മുറിയിലെ സോക്കറ്റില്‍ കുത്തുക. ഇതുവഴി ഏസി ഓണ്‍ ചെയ്യുന്നതും ഓഫ് ചെയ്യുന്നതുമെല്ലാം ശബ്ദനിര്ദേശങ്ങളിലൂടെയാക്കാന് നിങ്ങള്‍ക്ക് സാധിക്കും. ഏസി മാത്രമല്ല. മറ്റേത് ഉപകരണവും ഈ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാം. ടേബിള്‍ ലാമ്പ് അതിന് ഒരു ഉദാഹരണമാണ്. അതേസമയം സ്മാര്‍ട് ബള്‍ബിനേക്കാള്‍ ചിലനുണ്ട് സ്മാര്‍ട് പ്ലഗദിന്.
വിപ്രോയുടെ 10 ആമ്പിയര്‍ സ്മാര്ട്പ്ലഗിന് ഏകദേശം 1200 രൂപയോളം വിലയുണ്ട്. 16 ആമ്പിയര്‍ പ്ലഗിന് 2000 രൂപയിലധികം വിലയുണ്ട്. ഗീസര്‍, വാട്ടര്‍പമ്പ്, എസി എന്നീ വലിയ ഉപകരണങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഓക്ടറിന്റെ (Oakter) സ്മാര്‍ട് പ്ലഗിന് 3500 രൂപയോളം വിലവരും. നിങ്ങളുടെ ആവശ്യാനുസരണം സ്മാര്‍ട് പ്ലഗ് തിരഞ്ഞെടുക്കാം.
ഇവ മൂന്നും ഉപയോഗിച്ച് തന്നെ നിങ്ങളുടെ കിടപ്പ് മുറി ഒരു സ്മാര്‍ട് മുറിയാക്കി മാറ്റാം. സ്മാര്‍ട് സ്പീക്കറിന് നല്കുന്ന ശബ്ദ നിര്‍ദേശങ്ങളിലൂടെ അവ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാവും. സ്മാര്‍ട് ഡിസ്പ്ലേയില്‍ വീഡിയോ സ്ട്രീമിങ് ആപ്പുകള്‍ ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യാനും, പാട്ടുകള്‍ കേള്‍ക്കാനും, വാര്‍ത്തകള്‍ ചോദിച്ചറിയാനും അലാറം സെറ്റ് ചെയ്യാനുമെല്ലാം സ്മാര്‍ട് സ്പീക്കറുകള്‍ ഉപയോഗിക്കാം. ഇത് കൂടാതെ ഫോണ്‍ ചെയ്യാനും. ഇന്റര്‍നെറ്റില്‍ മറ്റ് വിവരങ്ങള്‍ തിരയാനും ഈ സ്മാര്‍ട് ഡിസ്പ്ലേകളുടെ സഹായം തേടാം. അങ്ങനെ മള്‍ടിമീഡിയാ സൗകര്യങ്ങളും ശബ്ദനിര്ദേശത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലൂടെയും നിങ്ങള്‍ക്ക് നിങ്ങളുടെ സാധാരണ കിടപ്പുമുറിയെ സ്മാര്‍ട് ആക്കിമാറ്റാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക