ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാഘോഷക്കിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നേരത്തെ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന് ആരോപിച്ചു.
ഇതുമൂലം അണക്കെട്ടില്‍ വെള്ളംകൂടിയതിനാല് മുങ്ങിയ മധ്യപ്രദേശിലെ അഞ്ചുജില്ലകളില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇതുബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പരമാവധി പരിധിയായ 138.68 മീറ്റര്‍ നിറഞ്ഞ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അര്‍ച്ചന നടത്തിയാണ് മോദി
തന്റെ ജന്മദിനമാഘോഷിച്ചത്. നര്‍മദാ നിയന്ത്രണ അതോറിറ്റി നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ പകുതിയോടെ മാത്രമേ അണക്കെട്ട് മുഴുവനായി നിറയൂള്ളൂവെന്നും ബച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക