ടിവിഎസ് സ്കൂട്ടറിന്റെ പുതിയ എഡിഷന് പുറത്തിറക്കി. എന്‍ടോര്‍ക്ക് 125 സ്കൂട്ടറിന്റെ റേസ് എഡിഷനാണ് ടിവിഎസ് പുറത്തിറക്കിയത്. നിലവിലെ മോഡലില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് റേസ് എഡിഷന് എത്തിയിരിക്കുന്നത്.
പുതിയ എല്‍ഇഡി ഹെഡ്ലാമ്ബ്, ടി രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഹസാര്‍ഡ് ലൈറ്റ്, ഫ്രണ്ട് ഏപ്രണില്‍ സ്പോര്‍ട്ടി ഗ്രാഫിക്സ്, ബ്ലാക്ക്, സില്‍വര്‍, റെഡ് എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ടോണ്‍ കളര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.എന്ജിന് സവിശേഷതയില്‍ മാറ്റങ്ങളില്ല.
ബിഎസ് 6 നിലവാരത്തിലുള്ള എന്‍ജിനായിരിക്കും പുതിയ എന്‍ടോര്‍ക്കില്‍ ഉള്‍പ്പെടുത്തുകയെന്ന സൂചനയുണ്ടെകിലും, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 124.79 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്ജിന് 7500 ആര്‍പിഎമ്മില്‍ 9.27 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും സൃഷ്ടിച്ച് സ്കൂട്ടറിനെ നിരത്തില്‍ കരുത്തനാക്കുന്നു.
മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കും,പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കും സസ്പെന്ഷന് ചുമതല വഹിക്കും. കോംബി ബ്രേക്കോഡ് കൂടി മുന്നില്‍ 220 എംഎം ഡിസ്കും, പിന്നില്‍ 130 എംഎം ഡ്രമും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു.
62,995 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. റഗുലര്‍ ഡിസ്ക് ബ്രേക്ക് എന്‍ടോര്‍ക്കിനെക്കാള്‍ മൂവായിരം രൂപയോളം കൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക