ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കി അമിത് പാംഗല്‍. 52 കിലോ വിഭാഗത്തില്‍ കസാഖസ്താന്റെ സാക്കെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് അമിത് ഫൈനല്‍ ഉറപ്പിച്ചത്. സെമി ഫൈനലില്‍ 3-2 നായിരുന്നു അമിത്തിന്റെ വിജയം.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഉസ്ബെക്കിസ്താന് താരം ഷക്കോബിദിന്‍ സോറോവിനെ അമിത് നേരിടും. കഴിഞ്ഞ വർഷം ഏഷ്യന്‍ ഗെയിംസിലും അമിത് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു. പാംഗലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ സെമി ഫൈനൽ ഉറപ്പിച്ചിരുന്നില്ല. വിജേന്ദര്‍ സിങ്, വികാസ് കൃഷ്ണന്, ശിവ ഥാപ്പ, ഗൗരവ്വ് ബിദൂരി എന്നിവര്‍ മെഡല്‍ നേടിയിരുന്നുവെങ്കിലും ആരും ഫൈനലിലെത്തിയിരുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക