മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. പിന്നീട് കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം തൃപ്തമാണ് . ജോലിയിൽ നേരിയ പുരോഗതിയുണ്ടാകും .
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ഈശ്വരാധീനം അനുകൂലമാണ്. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും . കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറുകാർക്ക് വരുന്ന ആഴ്ച്ച ജോലികാര്യങ്ങളിൽ നേരിയ തടസ്സങ്ങൾ അനുഭവപ്പെടാനിടയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. ആരോഗ്യം മെച്ചപ്പെടും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കർക്കടകക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലമാണ് . ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. കാര്യങ്ങൾക്കെല്ലാം തടസ്സങ്ങൾ അനുഭവപ്പെടും . എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറുകാർക്ക് ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടും. ഏർപ്പെടുന്ന കാര്യങ്ങൾ തടസമില്ലാതെ നടപ്പാക്കും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ജോലിരംഗത്തു പുരോഗതി കാണപ്പെടും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറുകാർക്ക് ഗുണദോഷമിശ്രമാണ് . ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. മനസ്സിന് സ്വസ്ഥത നിലനിർത്താൻ കഴിയും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറുകാർക്ക് തടസ്സങ്ങളും രോഗാരിഷ്ടവും മറ്റും അനുഭവപ്പെടും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും . എന്നാൽ, ആഴ്ചയുടെ പകുതിക്കു ശേഷം നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറുകാർക്ക് ഗുണദോഷമിശ്ര ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ചെലവു കൂടും. ആരോഗ്യം കുറെയൊക്കെ മെച്ചപ്പെടും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തിൽ വർധനയുണ്ടാകും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറുകാർക്ക് തികച്ചും നല്ല കാലമാണ് . ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. ആഴ്ചയുടെ രണ്ടാംപകുതിയിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയൊന്നുമുണ്ടാകില്ല.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക