ബോളിവുഡ് ചിത്രം ഗള്ളി ബോയ് അടുത്ത ഓസ്കറിന് ഇന്ത്യയെ പ്രതിനിധീകരിക്കും. ആലിയ ഭട്ടും രണ്‍വീര്‍ സിംഗും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .
സോയ അഖ്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കൽ ഡ്രാമാ ചിത്രമാണ് ഗള്ളി ബോയ് .
മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പയുടെ കഥയാണ് ഗള്ളി ബോയ്.
സംഗീത ലോകത്ത് വ്യക്തി മുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദയായി റണ്വീര് സിംഗും മെഡിക്കല്‍ വിദ്യാര്‍ത്ഥി സഫീന ഫിര്ദൗസിയായി ആലിയ ഭട്ടും എത്തിയത്.
ബെര്‍ലിയന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം.
വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നായിരുന്നു ചിത്രത്തിന്റെ തീയറ്റര്‍ റിലീസ്. ആദ്യ ദിനം ബോക്സ്ഓഫീസില്‍ 19.4 കോടി നേടിയ ചിത്രം രണ്ടാഴ്ച കൊണ്ട് 220 കോടിയും നേടി.
അതേസമയം ഓസ്കറിനായി ഇന്ത്യയില്‍ നിന്നുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള പട്ടികയില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ കൂടി ഇടപിടിച്ചിട്ടുണ്ട്. ഉയരെ, ആന്‍ഡ് ദി ഓസ്കര് ഗോസ്ടു, ഓള് എന്നീ മലയാള ചിത്രങ്ങളാണ് ഈ പട്ടികയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക