അക്കൗണ്ട് ഡിലീറ്റ് ചെയ്യാതെ എങ്ങനെ ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കാം. അതിന് ഇങ്ങനെ ചെയ്താൽ മതിയാകും
ഐഫോണുകളില്‍
ഫെയ്സ്ബുക്ക് ആപ്പ് തുറക്കുക. താഴെ വലതുഭാഗത്തായുള്ള ‘മോര്’ ബട്ടന് തിരഞ്ഞെടുക്കുക.തുറന്നുവരുന്ന ഓപ്ഷനുകളില്‍ ‘സെറ്റിങ്സ് ആന്റ് പ്രൈവസി’ തിരഞ്ഞെടുക്കുക-ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ‘സെറ്റിങ്സ്’ തിരഞ്ഞെടുക്കുക.സെറ്റിങ്സ് സെക്ഷനില്‍ സ്ക്രോള്‍ ഡൗണ്‍ ചെയ്താല്‍ ‘നോട്ടിഫിക്കേഷന്‍ സെറ്റിങ്സ്’ തിരഞ്ഞെടുക്കാം.
അതില്‍ ‘മാനേജ് പുഷ് നോട്ടിഫിക്കേഷന്‍’, ‘വാട്ട് നോട്ടിഫിക്കേഷന്‍ യു റിസീവ്’, ‘വേര് യു റിസീവ് നോട്ടിഫിക്കേഷന്‍’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഉണ്ടാവുക.നോട്ടിഫിക്കേഷനുകള്‍ നിശ്ചിത സമയത്തേക്ക് മ്യൂട്ട് ചെയ്ത് വെക്കാന്‍ മ്യൂട്ട് പുഷ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. എന്തെല്ലാം നോട്ടിഫിക്കേഷനുകളാണ് വേണ്ടത് എന്ന് തീരുമാനിക്കാന്‍. ‘വാട്ട് നോട്ടിഫിക്കേഷന്‍ യു റിസീവ്’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. ഇതില്‍ കമന്റുകള്‍, ടാഗുകള്‍, ബര്‍ത്ത് ഡേ റിമൈന്ററുകള്‍, സുഹൃത്തുക്കളില്‍ നിന്നുള്ള അപ്ഡേറ്റുകള് പോലുള്ളവ കാണാം. ഇതില്‍ ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാം.
ആന്‍ഡ്രോയിഡില്‍
ഫെയ്സ്ബുക്ക് ആപ്പിലെ സെറ്റിങ്സ് ആന്റ് പ്രൈവസി തിരഞ്ഞെടുക്കുക
ഇതില്‍ സെറ്റിങ്സ് ഓപ്ഷനില്‍ നോട്ടിഫിക്കേഷന്‍ സെറ്റിങ്സ് തിരഞ്ഞെടുക്കുക
ഇതില്‍ ‘മാനേജ് പുഷ് നോട്ടിഫിക്കേഷന്‍’, ‘വാട്ട് നോട്ടിഫിക്കേഷന്‍ യു റിസീവ്’, ‘വേര് യു റിസീവ് നോട്ടിഫിക്കേഷന്‍’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഉണ്ടാവുക. നോട്ടിഫിക്കേഷനുകള്‍ നിശ്ചിത സമയത്തേക്ക് മ്യൂട്ട് ചെയ്ത് വെക്കാന്‍ മ്യൂട്ട് പുഷ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. എന്തെല്ലാം നോട്ടിഫിക്കേഷനുകളാണ് വേണ്ടത് എന്ന് തീരുമാനിക്കാന്‍. ‘വാട്ട് നോട്ടിഫിക്കേഷന്‍ യു റിസീവ്’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. ഇതില്‍ കമന്റുകള്‍, ടാഗുകള്‍, ബര്‍ത്ത് ഡേ റിമൈന്ററുകള്‍, സുഹൃത്തുക്കളില്‍ നിന്നുള്ള അപ്ഡേറ്റുകള് പോലുള്ളവ കാണാം. ഇതില്‍ ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാം.
വെബ് പതിപ്പില്‍
ഫെയ്സ്ബുക്ക് സെറ്റിങ്സ് തുറക്കുക. അതില്‍ നോട്ടിഫിക്കേഷന്‍ സെറ്റിങ്സ് തിരഞ്ഞെടുത്ത് ജനറല്‍ സെറ്റിങ്സ് തുറക്കാം. അവിടെ ‘വാട്ട് നോട്ടിഫിക്കേഷന്‍ യു റിസീവ്’ എന്നീ രണ്ട് ഓപ്ഷനുകളാണുണ്ടാവുക ആപ്ലിക്കേഷനുകളിലേത് പോലെ ഏതെല്ലാം കാര്യങ്ങള്‍ക്ക് നോട്ടിഫിക്കേഷനുകള്‍ വേണം, എസ്എംഎസ്, ഇമെയില്‍, ബ്രൗസര്‍ തുടങ്ങി ഏതെല്ലാം മാര്‍ഗത്തിലൂടെ നോട്ടിഫിക്കേഷന്‍ എന്നത് തീരുമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക