ഇന്ത്യന്‍ വാഹനവിപണിയില്‍ പുതുമുഖമാണ് വാഹന നിര്‍മാതാക്കളാണ് കിയ മോട്ടോഴ്സ്. പക്ഷെ ഇന്ത്യൻ വാഹന വിപണിയെ കൈപ്പിടിയിലൊതുക്കാൻ തയ്യാറെടുക്കുകയാണ് കിയ മോട്ടോഴ്സ്. വാഹനവിപണിയില്‍ മന്ദഗതി തുടരുമ്പോഴും സെപ്റ്റംബര്‍ മാസം 7754 സെല്‍റ്റോസുകളാണ് നിരത്തിലെത്തി.
ഓഗസ്റ്റ് 22-നാണ് സെല്‍റ്റോസ് ഇന്ത്യയിലെത്തിയത്. അവതരിപ്പിച്ച മാസം തന്നെ 6236 യൂണിറ്റാണ് നിരത്തിലിടം നേടിയത്. തൊട്ടടുത്ത മാസം ഇത് 7754 ആയി ഉയരുകയായിരുന്നു. സെല്‍റ്റോസിന്റെ മുഖ്യഎതിരാളികളായ ക്രെറ്റയുടെ 6001 യൂണിറ്റും എംജി ഹെക്ടറിന്റെ 2000 യൂണിറ്റുമാണ് സെപ്റ്റംബറില്‍ നിരത്തിലെത്തിയത്.
കോംപാക്ട് എസ്യുവി ശ്രേണിയിലെ കുറഞ്ഞ വിലയും ഇന്റര്‍നെറ്റ് അധിഷ്ഠിത വാഹനമെന്ന പ്രത്യേകതയും സെല്‍റ്റോസിന്റെ വില്‍പ്പനയ്ക്ക് കുതിപ്പേകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രണ്ട് മാസത്തിനുള്ളില്‍ 40,000 ബുക്കിങ്ങുകളാണ് സെല്‍റ്റോസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ രണ്ടുമാസമാണ് ഈ വാഹനത്തിന്റെ ബുക്കിംങ് കാലാവധി.
ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് സെല്‍റ്റോസ് വരുന്നത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും.
115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്ജിന് ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്സ്മിഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക