വിദ്യാരംഭ ദിനത്തില്‍ സോഷ്യല്‍ മീഡിയ കീഴടക്കി ഒരു വീഡിയോയുണ്ട്. അധ്യാപികയും കുട്ടികളും ചേര്‍ന്ന് പാട്ട് പാടുന്ന വീഡിയോ ആയിരുന്നു അത്.
മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വീഡിയോ ഷെയര്‍ ചെയ്തതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയി വീഡിയോ പ്രചരിച്ചു. ഒരു അദ്ധ്യാപിക എങ്ങനെ ആയിരിക്കണമെന്ന് വീഡിയോ കാട്ടിത്തരുന്നു.
കുട്ടികളോടിണങ്ങി അവർക്കൊപ്പം ആഘോഷമായി പാട്ട് പഠിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ആലപ്പുഴ ജില്ലയിലെ മുഹമ്മ സിഎംഎസ് എല്‍പി സ്കൂളിലെ അധ്യാപിക ജെസ്സിയാണ് കുട്ടികളെ പാട്ട് പഠിപ്പിക്കുന്നത്.
വീഡിയോ കാണാം
https://www.facebook.com/thomasisaaq/videos/631436360595621/?t=7
പ്രതികരിക്കാൻ ഇവിടെ എഴുതുക