ബജാജ് ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഒക്ടോബര്‍ 16-ന് അവതരിപ്പിക്കുമെന്ന് വാർത്തകൾ വന്നതിന് പിന്നാലെ ഈ വാഹനം ചേതക് ആകുമോ എന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് പുതിയ റിപ്പോർട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും ബജാജ് ഇ-സ്കൂട്ടര്‍ എത്തുക.
ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല് ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക് ചേതക് ഉറപ്പുനല്‍കുന്ന ഫീച്ചറുകള്‍.
ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ് ബജാജ് അര്‍ബനൈറ്റ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. ഓണ്‍റോഡ് വില ഏകദേശം ഒരു ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍. 2020-ഓടെ ഇലക്ട്രിക് ബൈക്കുകളുടെ നിര കമ്പനി കൂടുതല്‍ വിപുലമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക