ഇന്ത്യൻ വിപണിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ റിയല്‍മിയുടെ റിയല്‍മി എക്സ്2 പ്രോ ഡിസംബറോടെ ഇന്ത്യയില്‍ എത്തും. റിയല്‍മി സിഇഒ മാധവ് ഷേത്താണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. റിയല്‍മി എക്സ് സീരിയസുകളുടെ ഭാഗമായാണ് എക്സ്2 പ്രോയും ഇന്ത്യയിലെത്തുന്നത്.
ചൈനയില്‍ ഈ മാസം 15 ഓടെ ഫോണ്‍ വിപണിയില്‍ എത്തും. ക്വാഡ് ക്യാമറയായിരിക്കും ഫോണിനുണ്ടാവുകയെന്നാണ് വിവരങ്ങള്‍. കൂടുതല്‍ ദൃശ്യമികവോടെ ചിത്രങ്ങളെടുക്കുന്നതിന് ഇതിലൂടെ സാധിക്കും 64 മെഗാപിക്സല്‍ (എംപി) പ്രധാന ക്യാമറയും 13 എംപിയുടെ ടെലിഫോട്ടോ ലെന്‍സും എട്ട് എംപി അള്‍ട്രാ – വൈഡ് ലെന്‍സും രണ്ട് എംപിയുടെ ഡെപ്ത്ത് സെന്‍സറും ഫോണിലുണ്ടാകും. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഫോണിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
34,990 മുതലാകും ഫോണിന്റെ വിലയെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞമാസമാണ് കമ്പനി റിയല്‍മി എക്സ്ടി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 15,999 രൂപ മുതലായിരുന്നു ഫോണിന്റെ വില. 6.4 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് സൂപ്പര്‍ എല്‍ഇഡി സ്ക്രീനാണ് ഫോണിനു നല്‍കിയിരുന്നത്.
റിയൽമിയുടെ എല്ലാ മോഡലുകൾക്കും മികച്ച പ്രതികരണമാണ് ഇന്ത്യയിൽ ലഭിച്ചത്. അതെ പ്രതികരണം തന്നെ പുതിയ മോഡലിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക