കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഡിസംബര്‍ 26ലെ സൂര്യഗ്രഹണം കാണാൻ കഴിയുന്നത്. ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന് വെബ്സൈറ്റില്‍ പ്രദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിട്ട് ഉണ്ട്. സൂര്യനെ കുറിച്ച് പഠനം നടത്താന്‍ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞര്‍ ഗ്രഹണ ദിവസം കല്‍പ്പറ്റയിലെത്തുമെന്നാണ് സൂചന.
സൂര്യനും ചന്ദ്രനും ഒരേ രേഖയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക.ഉയർന്ന പ്രദേശമായതിനാലും അന്തരീക്ഷ മലിനീകരണം കുറഞ്ഞ സ്ഥലം എന്നതിനാലും കല്‍പ്പറ്റയിൽ സൂര്യഗ്രഹണം വ്യക്തമായി കാണാൻ കഴിയും. വൈകുന്നേരം നാലു മണിക്കടുത്ത് ഏതാണ്ട് മൂന്ന് മിനുട്ടാണ് സൂര്യഗ്രഹണം ദൃശ്യമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക