ഡല്‍ഹി: അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു.
മടങ്ങിയെത്തിവരെ വിമാനത്തവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കര്‍ശന നിലപാട് മൂലമാണ് മെക്സിക്കോ എമിഗ്രേഷന്‍ അധികൃതരുടെ നടപടി. അനധികൃതമായി രാജ്യത്തു കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരെ തിരിച്ചയച്ചത് മനുഷ്യക്കടത്തുകാര്‍ക്ക് ശക്തമായ സന്ദേശം നല്‍കുമെന്ന് അമേരിക്ക പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക