ഇളയ ദളപതിയുടെ ഏറ്റവും പുതിയ ചിത്രം ബിഗിലിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റെക്കോർഡ് 55 കോടിരൂപ. 180 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം ഇരുനൂറുകോടി ക്ലബ്ബിൽ എത്തുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.
തെറി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയും സംവിധായകൻ ആറ്റ്ലിയുമൊരുമിച്ച ചിത്രമാണ് ബിഗിൽ. ചിത്രത്തിലെ ഫുട്ബോൾ കൊച്ചിന്റെ കഥാപാത്രമാകാനായി കഠിനപരിശീലനത്തിലൂടെയാണ് വിജയ് കടന്നുപോയത്. എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ നയൻതാര,യോഗി ബാബു,കതിർ എന്നിവരും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക