തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവും പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗികളാക്കുന്നത്.
ജോലിത്തിരക്കുകൾക്കിടയിൽ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കേണ്ടി വരുന്നവരും വ്യായാമത്തിന് സമയം കണ്ടെത്താൻ കഴിയാത്തവരും പ്രവാസ ലോകത്ത് കൂടുതലാണ്.
രോഗം വരാനുള്ള സാധ്യതകൾ വകവെക്കാതെയുള്ള ജീവിതക്രമമാണ് പലരെയും പ്രമേഹ രോഗികളാക്കുന്നത്. രോഗ ലക്ഷണങ്ങൾ അവഗണിക്കുന്നതും ദോഷം ചെയ്യും.
പ്രമേഹം അപകടകാരിയാണ്. പക്ഷെ മനസ് വെച്ചാൽ അതിനെ ചെറുക്കാം എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടൂന്നു.
പ്രമേഹ രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജീവിതശൈലിയിൽ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങൾ ക്രമപ്പെടുത്തുകയും ചെയ്താൽ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ വിദഗ്ദരുടെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക