റഫാൽ വിമാന ഇടപാടിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കേസിൽ പുനഃപരിശോധന ഹർജികൾ സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നഗ ബെഞ്ചാണ് വിധി പറഞ്ഞത്.
പുനഃപരിശോധന ഹർജികൾ തള്ളിയ തീരുമാനം കേന്ദ്ര സർക്കാറിനും രാഹുൽ ഗാന്ധിക്കും ആശ്വാസം നൽകുന്നതാണ്.
റഫാൽ ഇടപാടിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ കഴിഞ്ഞ ഡിസംബർ 14നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഫ്രഞ്ച് വിമാനക്കമ്പനിയായ ദാസോയിൽ നിന്ന് 36 യുദ്ധ വിമാനങ്ങൾ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടായി എന്നായിരുന്നു ആക്ഷേപം.
റഫാൽ ഇടപടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മോഷണം നടത്തിയതായി സുപ്രിംകോടതി വ്യക്തമാക്കിയതിനെ തുടർന്ന് മീനാക്ഷി ലേഖിയാണ് കോടതി അലക്ഷ്യ ഹർജി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക