ശബരിമല വിധിയിൽ വ്യക്തത തേടി സർക്കാറും ദേവസ്വം ബോർഡും രംഗത്ത്. മുഖ്യമന്ത്രി അറ്റോർണി ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എജിയിൽ നിന്ന് വിധിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിച്ച ശേഷം സർക്കാറും ദേവസ്വം ബോർഡും തീരുമാനമെടുക്കും.
തുടർനടപടികൾക്കായി നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. യുവതി പ്രവേശമുൾപ്പടെയുള്ള വിഷയങ്ങളിൽ എന്ത് നിലപാടെടുക്കുമെന്നത് സർക്കാരിനെ കുഴക്കുന്നുണ്ട്. സർക്കാരിന് മുന്നിൽ സമയം വളരെ കുറവാണ്.
അതേ സമയം നാളെ മണ്ഡല- മകരവിളക്കിനായി ശബരിമല നട തുറക്കും. ശബരിമല വിധി യുഡിഎഫും എൽഡിഎഫും ഇന്ന് ചർച്ചക്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക