ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ കുരുമുളക് വിലകൂടി. വാരാന്ത്യം ക്വിന്റലിന് 400 രൂപ കൂടിയാണ് വ്യാപാരം നിര്‍ത്തിയത്. വരും നാളുകളില്‍ കുരുമുളകിന് വിലകുറയുമെന്നാണ് കഴിഞ്ഞദിവസം വിയറ്റ്നാമില്‍ ചേര്‍ന്ന രാജ്യാന്തര കുരുമുളക് സൊസൈറ്റി വിലയിരുത്തല്‍. ആഭ്യന്തര ഡിമാന്‍ഡ് നന്നായതോടെയാണ് കൊച്ചിയില്‍ കുരുമുളക് വിലകൂടിയത്. കഴിഞ്ഞവാരം ദിനംപ്രതി 15 മുതല്‍ 20 ടണ്‍വരെ കുരുമുളക് വില്പനക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക