മനാമ: റോബോട്ടിക് പ്രോജക്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്കുന്നതിെന്റ ഭാഗമായി ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ റോബോട്ടിക്സ് ക്ലബ് ആരംഭിച്ചു. ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളില്‍ ആദ്യത്തെ റോബോട്ടിക്സ് ക്ലബാണിത്. ഇന്ത്യന്‍ സ്കൂള്‍ ഇൗസ ടൗണ്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ വി.ആര് പളനിസ്വാമി സ്വാഗതം പറഞ്ഞു. ടാലിയ ഗ്ലോബല്‍ സൊലൂഷന്‍സ് ചെയര്മാന് സോമന് ബേബി അനുമോദന പ്രസംഗം നടത്തി. ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക് കഴിവുകളും പരിശീലനവും നല്‍കുന്നതിന് ഇന്ത്യന്‍ സ്കൂള്‍ ടാലിയ ഗ്ലോബല്‍ സൊലൂഷനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ടാലിയ ഗ്ലോബല്‍ സൊലൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ അബ്രഹാം മാത്യു, ഡയറക്ടര്‍മാരായ ജിജു വര്‍ഗീസ്, മോഹന്‍ ജോസയ, പരിശീലക ചിത്ര കൃഷ്ണസ്വാമി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക