ജപ്പാനിൽ ജനതക്ക് പൂച്ചകളോടുള്ള ഇഷ്ടം കൂടിയതിന്റ പലമായി ഇപ്പോൾ അവർക്കായി ഒരു ക്ഷേത്രമാണ് ജപ്പാനിൽ ഒരുക്കിയിരിക്കുന്നത്.
ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്താണ് ഈ പൂച്ച ക്ഷേത്രം. ‘ന്യാൻ ന്യാൻ ജി’ എന്നാണ് ജാപ്പനീസിൽ ഈ ക്ഷേത്രത്തിന്റെ പേര്. അതിനെ മലയാളീകരിച്ചാൽ ‘മ്യാവൂ മ്യാവൂ ക്ഷേത്രം’ എന്നാകും പേര്.
കൊയൂകി എന്ന പൂച്ചയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പൂജാരി. കൊയൂകിയുടെ അനുഗ്രഹം വാങ്ങാൻ ഒട്ടേറെ ആളുകളാണ് ക്ഷേത്രത്തിൽ എത്തുന്നത്. കൊയൂകിയോടൊപ്പം വാക, ചിൻ, അരുജി, റെൻ, കൊനാറ്റ്സു, ചിചി എന്നീ ആറ് പൂച്ചകൾ കൂടി ഇവിടെയുണ്ട്.
2016ലാണ് ഈ ക്ഷേത്രം തുടങ്ങിയത്. തോരു കായ എന്ന ചിത്രകാരന്റ ഭാവനയിലാണ് ഈ ക്ഷേത്രത്തിന്റ നിർമ്മിതി. പൂച്ചകളുമായി ബന്ധപ്പെട്ട ചുവർ ചിത്രങ്ങളും പെയിൻ്റിംഗുകളും പ്രതിമകളുമൊക്കെയാണ് ക്ഷേത്രത്തിൽ ഉള്ളത്.
കൊയൂകി ഈ ക്ഷേത്രത്തിലെ മൂന്നാമത്തെ മുഖ്യപൂജാരിയാണ്. തന്നെ കാണാനെത്തുന്ന ഭക്തരെ കൊയൂകിക്കും സഹായികൾക്കും വലിയ കാര്യമാണ്. മനുഷ്യരുമായി വളരെ ഇണക്കമുള്ള സ്വഭാവമാണ് കൊയൂകിയ്ക്ക്.
സന്ദർശകർക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യവും ഈ പൂച്ച ക്ഷേത്രത്തിലുണ്ട്. കഴിക്കുന്ന ഭക്ഷണവും പാത്രവുമൊക്കെ പൂച്ചയുമായി ബന്ധപ്പെട്ടതാണ്. 520 Yasekonoecho, Sakyo-Ku, Kyoto 601-1253, Kyoto Prefecture, Japan- ഈ വിലാസത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക