മസ്കറ്റ്: ഒമാനുമായുള്ള കളിയിൽ മുട്ട് മടക്കിയതോടെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. കളിയുടെ തുടക്കത്തില്‍ തന്നെ ഒമാന്‍ പെനല്‍റ്റി കിക്ക് പാഴാക്കിയിട്ടും ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിന്റെ അവസാന റൗണ്ടിലും ഇന്ത്യ തോല്‍വി (10) നേരിടുകയായിരുന്നു.
ആറാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി കിക്ക് പാഴാക്കിയ അല്‍ ഗസ്സാനി തന്നെ 33ാം മിനിറ്റില്‍ ഗോള്‍ നേടി ഒമാന്റെ വിജയശില്പിയായി. ഇന്ത്യ ആശ്വസിച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും ഗോള്‍ നേടാം എന്ന ആത്മവിശ്വാസത്തോടെയാണ് ഒമാന്‍ കളിച്ചത്. തോല്‍വിയോടെ ഇന്ത്യയുടെ 2022 ലോകകപ്പ് യോഗ്യതാ സാധ്യതകള്‍ അവസാനിച്ചു. 5 കളിയില്‍ 3 പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 12 പോയിന്റുമായി ഒമാന്‍ രണ്ടാം സ്ഥാനത്ത്. ഖത്തറാണ് ഗ്രൂപ്പില്‍ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക