തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത് എന്നിവര്ക്കെതിരേയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ.എസ്.യു ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പിന്റെ പേരില്‍ കെഎസ്യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
നിരവധി പ്രവര്‍ത്തകര്‍ക്കും ഷാഫിക്കും അഭിജിത്തിനും ലാത്തിയടിയേറ്റു. സംഘര്‍ഷത്തില്‍ തലപൊട്ടിയ ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം പരിശോധിക്കാമെന്ന് മന്ത്രി എകെ ബാലന് നിയമസഭയില്‍ പ്രതിപക്ഷത്തിന് ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക