തിരുവനന്തപുരം: ഗവ. ഡ്രഗ്സ് ലബോറട്ടറി ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പിന്‍വലിച്ച ഡയാലിസിസ് മരുന്ന് വീണ്ടും വിതരണം ചെയ്ത് കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന്. പെരിട്ടോണിയല്‍ ഡയാലിസിസ് ഫ്ളൂയിഡ് ഇന്ജക്ഷന് മരുന്നാണ് കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് വിതരണം ചെയ്തത്.
മരുന്നിനുള്ളില്‍ നിന്നും വയലറ്റ് നിറത്തിലുള്ള പദാര്‍ത്ഥം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരുന്നു വിതരണം മരവിപ്പിച്ചത്. പിന്നീടാണ് ഇതിന്റെ സാമ്ബിള്‍ ഗവ. ഡ്രഗ്സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് നല്‍കിയത്. പരിശോധനയില്‍ മരുന്നിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതോടെ ഈ ബാച്ചിലെ മുഴുവന്‍ മരുന്നും പിന്‍വലിച്ചു.
എന്നാല്‍ പുനരുപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് വിഭാഗം നല്കിയ അനുമതിയെ തുടര്‍ന്നാണ് മരുന്നു വിതരണം ചെയ്തതെന്നാണ് കെ.എം.എസ്.സി.എല്‍ അറിയിച്ചത്. ഫയലുകള്‍ പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ഡ്രഗ്സ് കണ്ട്രോളര് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക