തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ യുവാവ് ആത്മഹത്യ ചെയ്തു. പേട്ട സ്വദേശി വിഷ്ണുവാണ് ആത്മഹത്യ ചെയ്തത്. ഇതേ മാളിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനാണ് മരിച്ച വിഷ്ണു.
ഒൻപത് മണിയോടെയാണ് വിഷ്ണുവിനെ സ്ഥാപനത്തിലെ വസ്ത്രം മാറുന്ന മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഒരു ജീവനക്കാരി മാത്രമാണ് കടയിലുണ്ടായിരുന്നത്.
ഇയാള്‍ ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക