ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം അതിരൂക്ഷമെന്ന് വ്യക്തമാക്കി നടപ്പു സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി നിരക്ക്. (2019-20) ജൂലായ് – സെപ്തംബര്‍ പാദത്തില്‍ ജി.ഡി.പി. നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്നു. പുതിയ ജി.ഡി.പി നിര്‍ണയ വര്‍ഷ മാനദണ്ഡം നിലവില്‍ വന്ന 2012-13ന് ശേഷം കുറിക്കുന്ന ഏറ്റവും മോശം വളര്‍ച്ചയാണിത്. 2012-13 ജനുവരി-മാര്‍ച്ച് പാദത്തില്‍ കുറിച്ച 4.3 ശതമാനമാണ് ഇതിനുമുമ്പത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ച.
നടപ്പുവര്‍ഷത്തെ- ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ വളര്‍ച്ച അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. 2018-19ലെ ജൂലായ് – സെപ്തംബര്‍ പാദത്തില്‍ വളര്‍ച്ച 7.1 ശതമാനമായിരുന്നു. ഉപഭോക്തൃ വിപണിയിലെ മാന്ദ്യവും സ്വകാര്യ നിക്ഷേപങ്ങളിലുണ്ടായ ഇടിവും വ്യവസായ മേഖലയിലെ തളര്‍ച്ചയുമാണ് കഴിഞ്ഞപാദത്തില്‍ തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക