തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നാളെയും തിങ്കളാഴ്ചയും ലക്ഷദ്വീപിനോട് ചേര്‍ന്ന മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതിനെ തുടര്‍ന്നും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
തമിഴ്നാട്ടിലും ഇടിയോടു കൂടെ ശക്തമായ മഴ ലഭിച്ചേക്കും. പലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക