കാഞ്ഞങ്ങാട് : 60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കിരീടം പാലക്കാടിന്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാടിന്റെ നേട്ടം. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. കണ്ണൂര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.
തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്. ചരിത്രത്തില്‍ അവരുടെ മൂന്നാം കിരീട നേട്ടം കൂടിയാണിത്.
മേള അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം നില്‍ക്കെ പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു. 951 പോയിന്റുമായാണ് പാലക്കാട് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക