മുംബൈ: തുടര്‍ച്ചയായി മൂന്നാംദിവസവും സ്വകാര്യബാങ്കായ എച്ച്.ഡി.എഫ്.സിയുടെ നെറ്റ് ബാങ്കിങ്, മൊെബെല്‍ ബാങ്കിങ് സംവിധാനങ്ങള്‍ പണിമുടക്കി.
തിങ്കളാഴ്ച രാവിലെയാണ് നെറ്റ്വര്‍ക്ക് തകരാറിലായത്. മാസാദ്യമായതിനാല്‍ തകരാര്‍ സാധാരണക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും ബാങ്കിന്റെ ആപ്പും ഓൺലൈൻ ബാങ്കിങ് സംവിധാനവും തകരാറിലായിരുന്നു.
തകരാര്‍ പരിഹരിക്കാനാകാത്തതിനാല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കായി ബില്ലടയ്ക്കാന്‍ പകരം സംവിധാനം ബാങ്ക് മുന്നോട്ടുവച്ചിട്ടുണ്ട്.
എ.ടി.എം. ഫണ്ട് ട്രാന്‍സ്ഫര്‍, മറ്റ് ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ നെഫ്റ്റ്, വിസ മണി ട്രാന്‍സ്ഫര്‍, ഓട്ടോ പേ, ചെക്ക് നല്കല് എന്നിവയും ശാഖയിലെത്തി പണമടക്കാനുള്ള സൗകര്യവും പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് നിര്‍ദേശിച്ചു.
ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ബാങ്ക് ഖേദം പ്രകടിപ്പിച്ചു. എത്രയുംവേഗം തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ബാങ്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക