കണ്ണൂര്‍ പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി.നാല് നാടന്‍ ബോംബുകളാണ് പൊലീസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. പുതുതായി നിര്‍മ്മിച്ച ബോംബുകളെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക