ന്യൂഡല്‍ഹി: നഗരത്തിലെ അനന്ത്ഗഞ്ച് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 43മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. റാണി ഝാന്‍സി റോഡിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ഞായറാഴ്ച പുലര്‍ച്ചെ 5.22 ഓടെയായിരുന്നു സംഭവം. സ്കൂള്‍ ബാഗുകളും ബോട്ടിലുകളും നിര്‍മ്മിക്കുന്നതാണ് ഫാക്ടറി. 600 സ്ക്വയര്‍.ഫീറ്റ് വിസ്തീര്‍ണമുള്ളതാണ് തീപിടിത്തമുണ്ടായ കെട്ടിടം. തീയണക്കാനായി 15ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി പറഞ്ഞു.
50ലധികം പേരെ രക്ഷപെടുത്തി. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക