കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിനി ബസ് ഷട്ടില്‍ സര്‍വീസ് ഞായറാഴ്ച തുടങ്ങും.
ടെര്‍മിനലില്‍നിന്ന് മുഖ്യ കവാടത്തിലേക്കും തിരിച്ചുമാണ് സര്‍വീസ്. കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് സര്‍വീസൊരുക്കുന്നത്.
ഞായറാഴ്ച രാവിലെ 11 മണിക്ക് സിനിമാതാരം നിവിന്‍ പോളി ഫ്ളാഗ്ഓഫ് ചെയ്യും. സിയാല്‍ എം ഡി വി തുളസീദാസ് മുഖ്യാതിഥിയാകും. നടി ആത്മീയ, സി ടി ആന്‍ഡ് ടി എം ഡി എന്‍ ഷൈജു പങ്കെടുക്കും.
10 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വിമാനത്താവളത്തിലെ ടാക്സി, ഓട്ടോ സര്‍വീസുകള്‍ നടത്തുന്നതും സി ടി ആന്‍ഡ് ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക