കണ്ണൂര്‍: ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷക മഹാസംഗമവും റാലിയും ഇന്ന് കണ്ണൂരില്‍. കണ്ണൂര്‍ കളക്ടറേറ്റ് സമുച്ചയം ചുറ്റി ഒരു ലക്ഷം പേര് അണിനിരക്കുന്ന കര്‍ഷകറാലിയും കളക്ടറേറ്റ് മൈതാനിയില്‍ കര്‍ഷക മഹാസമ്മേളനവും നടക്കും. തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ മത-സാമൂഹ്യ സംഘടനകളും ഇരുപതോളം സ്വതന്ത്ര കര്ഷസംഘടനകളും ചേര്‍ന്ന് നടത്തി വരുന്ന ഉത്തരമലബാര്‍ കര്ഷകപ്രക്ഷോഭത്തിന്റ ഭാഗമായാണ് കര്‍ഷക മഹാസംഗമം നടത്തുന്നത്. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കര്‍ഷക അവകാശ പത്രിക അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക