ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ദന്തശാസ്ത്ര ശാഖയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ദന്തചികിത്സ ഇപ്പോള്‍ വളരെ എളുപ്പമാണ്. ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ കുട്ടികളുടെയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. എന്നാല്‍ പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുമ്പോള്‍ അവ നിരതെറ്റിയതായും തള്ളിവരുന്നതായുമാണ് കാണുന്നത്
പല്ലിന് കമ്പിയിട്ടുള്ള ചികിത്സ ആരംഭിക്കുന്നതിന് മുന്‍പും ശേഷവും നാം നിരവധി കാര്യങ്ങല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കമ്പി ഇടുന്നതിന് മുന്‍പ് പല്ലുകള്‍ ക്ലീന്‍ ചെയ്യണം, പോടുകള്‍ അടയ്ക്കണം, മോണരോഗങ്ങള്‍ വരുവാനുള്ള എല്ലാ സാധ്യതകളും ഇല്ലാതെയാക്കാണം. എല്ലിനുള്ളില്‍ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകള്‍ പരിശേധിച്ച് ആവശ്യമെങ്കില്‍ എടുത്തുമാറ്റണം.
പല്ലിന് കമ്പിയിട്ടതിന് ശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കമ്പിയിടുന്ന ചകിത്സ തുടങ്ങിക്കഴിഞ്ഞാല്‍ വായ് വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണകാരയത്തില്‍ ക്രമീകരണങ്ങള്‍ ആവശ്യമാണ്. ചില ഭക്ഷണ സാധനങ്ങള്‍ പൂര്‍ണ്ണമായു ഉപേക്ഷിക്കണം. കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം എല്ല്, ആപ്പിള്‍ പോലെയുള്ള പഴങ്ങള്‍ കടിച്ചു ചവയ്ക്കുക എന്നിവ പൂര്‍ണ്ണമായു ഉപേക്ഷിക്കുക. ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും െൈവകിട്ടും ഓര്ത്തോഡോണ്ടിക് ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മൗത്ത് വാഷ് ഉപയോഗിക്കണം.
വൃത്തിയായി വായ സംരക്ഷിക്കുന്നതിനെപ്പം ഏറ്റവും നിലവാരമുള്ള കമ്പികല് പല്ലില്‍ ഇടാന്‍ ശ്രദ്ധിക്കണം. ഇത് വായില്‍ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു.
പല്ലില്‍ ഇടുന്ന കമ്പിയും മറ്റ് അനുബന്ധ സാധനങ്ങളും പൊട്ടിപോകാതെ സൂക്ഷിക്കണം. അഥവ പൊട്ടിപ്പോയാലും ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുകയും കമ്പി പുനക്രമീകരിക്കുകയും ചെയ്യണം. ചികിത്സയ്ക്കിടയില്‍ കമ്പി പൊട്ടി പോകുന്നത് ദന്തക്രമീകരണത്തെ കാര്യമായി തന്നെ ബാധിക്കും.
ദന്തക്രമീകരണവുമായി ബന്ധപ്പെട്ട ഏത് ചികിത്സയും 13 വയസിന് ശേഷമേ പാടുള്ളൂ എന്ന തെറ്റിദ്ധാരണയാണ് പലപ്പോഴും ചികിത്സകള്‍ വൈകാന്‍ തടസ്സമുണ്ടാക്കുക. പരിചയസമ്പന്നരായ ദന്തക്രമീകരണവിഭാഗം വിദഗ്ധരുടെ ഉപദേശം തന്നെ തേടണം. ഇവരുടെ നിര്‍ദേശത്തിൽ മാത്രമെ പല്ലുകളുടെയും മറ്റും ക്രമീകരണങ്ങള്‍ നടത്താവും. വീട്ടുവൈദ്യങ്ങളും ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ചിത്സരീതികളും നമ്മളെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക