തൃശ്ശൂരിൽ കിണറ്റിൽ വീണ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാരൻ. റസ്റ്റ് വാച്ചറായ ഷഖിലാണ് പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ദേഹത്ത് ചുറ്റിയെങ്കിലും പാമ്പിനെ രക്ഷിക്കാനുള്ള ശ്രമം ധൈര്യപൂര്‍വം തുടര്‍ന്നു.
ഇതിനിടെ പാമ്പുമായി കിണറ്റിൽ വീണെങ്കിലും കരയിലെത്തിച്ച ശേഷമേ ഷഖിൽ പിന്‍വാങ്ങിയൂള്ളൂ. പാരമ്പര്യ വൈദ്യ കുടുംബത്തിൽ നിന്നുളള ആളാണ് വനംവകുപ്പ് ജീവനക്കാരൻ. നാൽപ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്കാണ് പാമ്പിനെ പിടികൂടാന്‍ ഷഖിൽ വടവുമായി ഇറങ്ങിയത്. കിണറ്റിലെ മണ്ണിടിഞ്ഞ ദ്വാരത്തിനുള്ളിലായിരുന്ന പാമ്പിനെ വടത്തിൽ പിടിച്ച് കൈക്കലാക്കി.
മുകളിലേക്ക് കയറുന്നതിനിടെ പാമ്പ് ഷഖിലിന്റെ ദേഹത്ത് വരിഞ്ഞു മുറുക്കി. എങ്കിലും ധൈര്യം കൈവിടാതെ ശ്രമം തുടര്‍ന്നു. പാമ്പുമായി മുകളിലേക്ക് കയറുന്നതിനിടെ പിടുത്തം വിട്ട് കിണറിലേക്ക് വീണു. വീഴ്ചയിലും പാമ്പിനെ കൈവിട്ടില്ല. ഒടുവില്‍ പാമ്പുമായി കരയില്‍ കയറി. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക