മറിമായത്തിലെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായി. മണ്ഡോദരിയായി വേഷമിടുന്ന നടി സ്നേഹ ശ്രീകുമാറും ലോലിതനായ നടന് എസ് പി ശ്രീകുമാറും തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഇന്ന് വിവാഹിതരായത്.
വര്‍ഷങ്ങളായി സിനിമ സീരിയലുകളില്‍ സജീവമായ ഇരുവരും മറിമായം എന്ന പരിപാടിയിലൂടെയാണ് അധികം പ്രേക്ഷകരെ നേടിയതും. മറിമായത്തില്‍ മണ്ഡോദരി ലോലിതന് എന്നീ കഥാപാത്രങ്ങളയാണ് ഇരുവരും അവതരിപ്പിക്കുന്നത്.
കഥകളിയും ഓട്ടന്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. ഏതാനും സിനിമകളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.
മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷം അവതരിപ്പിച്ചു കയ്യടിനേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക