കൊച്ചി: വര്‍ഷങ്ങളായി വിട്ടുമാറാതെ നില്ക്കുന്ന ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് മീന്തല.
വിട്ടുമാറാതെ നില്ക്കുന്ന ന്യുമോണിയ കാരണം ഖത്തറില്‍ നിന്ന് പ്രാണരക്ഷാർത്ഥം, അമൃത ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ഈ 52കാരൻ. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മീന്തല കണ്ടെത്തിയത്.ഒടുവിൽ ശ്വാസകോശത്തില്‍ നിന്ന് മീന്തല പുറത്തെടുക്കുകയും ചെയ്തു.
വര്‍ഷങ്ങളോളം മീന്തല ശ്വാസകോശത്തില്‍ കിടന്നതാണ് ഇടയ്ക്കിടെ ന്യുമോണിയ ബാധയ്ക്ക് കാരണമായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ടിങ്കു ജോസഫ് പറഞ്ഞു. രോഗബാധിതനായി ഖത്തറിലെ നിരവധി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കിലും അപ്പോഴൊന്നും മീന്‍ തല കണ്ടെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക