തിരുവല്ല: പുഷ്പഗിരി ആശുപത്രി വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് 21-ന് രാവിലെ എട്ടുമുതല്‍ ഒരുമണിവരെ സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ദേവാലയഹാളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും.
പുഷ്പഗിരി ആശുപത്രിയിലെ നൂറോളം വിദഗ്ധഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. സൗജന്യമായി വിവിധ പരിശോധനകള്‍ നടത്തും. തുടര്‍പരിശോധനകളോ സര്‍ജറികളോ ആവശ്യമായ രോഗികള്‍ക്ക് പ്രത്യേക ചികിത്സാ ഇളവുകളും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക