ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ വില വര്‍ധിക്കുന്നു. 2020 ജനുവരി ഒന്ന് മുതല്‍ റെനോയുടെ എല്ലാ മോഡലുകള്‍ക്കും വില വർധിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. എത്ര ശതമാനമാണ് ഉയരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.വാഹനങ്ങളുടെ നിര്‍മാണ ചിലവ് ഉയര്‍ന്നതാണ് വില ഉയര്‍ത്താനുള്ള പ്രധാന കാരണമായി റെനോ ഉയര്‍ത്തിക്കാട്ടുന്നത്.
അതേസമയം, അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ബിഎസ്-6 എന്ജിന്, സുരക്ഷാ മാനദണ്ഡം തുടങ്ങിയവ വീണ്ടും വില ഉയരാന്‍ കാരണമാകുമെന്നും സൂചനയുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ റെനോ കാറുകളായ ക്വിഡ്, ട്രൈബര്‍ മോഡലുകളുടെയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുപുറമെ, ഡസ്റ്റര്‍, ക്യാപ്ച്ച്വര്‍, ലോഡ്ജി എന്നീ വാഹനങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ട്. അടുത്തിടെ അവതരിപ്പിച്ച ട്രൈബറിനും മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിച്ചത്. ഓഗസ്റ്റില്‍ അവതരിപ്പിച്ച ട്രൈബര്‍ നവംബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് 18,511 യൂണിറ്റാണ് നിരത്തിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക