റാന്നി: ഐ.ആര്.ഇ. ജില്ലാ വടംവലി അസോസിയേഷന്റെ മൂന്നാമത് ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് ജനുവരി അഞ്ചിന് വെച്ചൂച്ചിറയില്‍ വെച്ച് നടക്കും. വെച്ചുച്ചിറ ക്രിയേറ്റീവ് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് 32 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. വെച്ചുച്ചിറ സെന്റ് തോമസ് ഹൈസ്കൂളില്‍ തയ്യാറാക്കുന്ന ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുക. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വഹിക്കും.
വിജയികള്‍ക്ക് അരലക്ഷം രൂപയുടെ കാഷ് പ്രൈസ്, ട്രോഫികള്‍, പതക്കങ്ങള്‍ എന്നിവ സമ്മാനിക്കും. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന നാലുടീമുകള്‍ ജനുവരി 12-ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക